ജോലി ചെയ്യാൻ പുറത്തിറക്കി..കണ്ണുവെട്ടിച്ചു കടന്നു..പീരുമേട് സബ് ജയിലിൽ നിന്നും പ്രതി കടന്നുകളഞ്ഞു…
പീരുമേട് സബ് ജയിലിൽ നിന്നും പ്രതി രക്ഷപ്പെട്ടു. കുമളി ആനവിലാസം കന്നിക്കൽ സ്വദേശി കാരക്കാട്ടിൽ സജൻ ആണ് രക്ഷപ്പെട്ടത്. പണി ചെയ്യാൻ പുറത്ത് ഇറക്കിയപ്പോൾ പോലീസിനെ വെട്ടിച്ച് കടന്ന് കളയുകയായിരുന്നു.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
ഓട്ടപ്പുര ഭാഗങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടരുകയാണ്. പ്രതി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെ ഉപ്പുതുറ സ്റ്റേഷനിൽ രണ്ട് കേസുകളുണ്ട്.




