പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാസാക്കി..കീഴടങ്ങാതെ രഹസ്യ കേന്ദ്രത്തിലേക്ക് മാറി ദിവ്യ…
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ അറസ്റ്റിനു വഴങ്ങില്ലെന്ന് റിപ്പോർട്ട്.. ബന്ധുവീട്ടില്‍നിന്ന് പി.പി.ദിവ്യ വീണ്ടും രഹസ്യകേന്ദ്രത്തിലേക്കു മാറി.ഇന്നലെ രാത്രിയാണ് കണ്ണൂരിലെ ബന്ധുവീട്ടില്‍ ദിവ്യ എത്തിയത്.മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി വരുംവരെ കീഴടങ്ങില്ലെന്ന് അഭിഭാഷകന് വ്യക്തമാക്കി.
അതേസമയം ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രമേയം പാസാക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നു പ്രമേയം യോഗത്തില്‍ പാസാക്കി.




