ബെംഗളൂരുവിന് മുന്നിൽ മുട്ട് മടക്കി കേരളാ ബ്ലാസ്റ്റേഴ്സ്..മികച്ച കളി പുറത്തെടുത്തിട്ടും തോൽവി…

മൈതാനം നിറഞ്ഞുകളിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിനെ സ്വന്തം ഗ്രൗണ്ടില്‍ തോൽവി.ബെംഗളൂരു എഫ് സിക്ക് മുമ്പില്‍ . ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ബെംഗളൂരുവിനായി എഡ്ഗര്‍ മെന്‍ഡെസ് ഇരട്ട ഗോളുകള്‍ നേടിഹോര്‍ഹ പെരേര ഡിയാസിന്റെ വകയായിരുന്നു ബെംഗളൂരുവിന്റെ മറ്റൊരു ഗോള്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ ജീസസ് ജിമെനെസിന്റെ വകയായിരുന്നു.

ജയത്തോടെ ആറ് കളികളില്‍ അഞ്ച് ജയവും ഒരു സമനിലയും അടക്കം 16 പോയന്‍റുമായി ബെംഗളൂരു എഫ് സി ഒന്നാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ ആറ് കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയുമുള്ള ബ്ലാസ്റ്റേഴ്സ് എട്ട് പോയന്‍റുമായി ആറാം സ്ഥാനത്താണ്.

Related Articles

Back to top button