ഇടതുബന്ധം ഉപേക്ഷിക്കാന്‍ കാരാട്ട് റസാഖ്..അൻവറിനൊപ്പം ചേർന്നേക്കും…

ഇടത് സഹയാത്രികനും കൊടുവള്ളി എംഎല്‍എയും ആയിരുന്ന കാരാട്ട് റസാഖ് പാർട്ടി ബന്ധം ഉപേഷിക്കുമെന്ന് റിപ്പോർട്ട്.തുടർന്ന് ഡിഎംകെയിലേക്ക് ചേരുമെന്നും സൂചന. അടുത്തയാഴ്ച ഡിഎംകെയില്‍ ചേരുമെന്നാണ് വിവരം. ഇന്ന് ചേലക്കരയിലെത്തിയ കാരാട്ട് റസാഖ് പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തി.ഇടതുമുന്നണിയില്‍ കൂട്ടപ്പൊരിച്ചില്‍ നടത്തി അന്‍വര്‍ പുറപ്പെട്ടു പോയപ്പോഴും താന്‍ എല്‍ഡിഎഫില്‍ തന്നെ തുടരും എന്ന് വ്യക്തമാക്കിയ ആളാണ് റസാഖ്.

കൊടുവള്ളിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്ക് വേണ്ടത്ര പിന്തുണ സിപിഐഎമ്മില്‍ നിന്നും കിട്ടിയില്ല എന്ന പരിഭവം പലതവണ പറഞ്ഞെങ്കിലും കടുത്ത നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ചേലക്കരയില്‍ പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ കാരാട്ട് റസാക്ക് സിപിഐഎമ്മിനെ വൈകാതെ മൊഴി ചൊല്ലും എന്ന സൂചന നല്‍കിയിട്ടുണ്ട്.

Related Articles

Back to top button