അബ്ദുൾ ഷുക്കൂറിന്റെ പിണക്കം മാറ്റി സിപിഐഎം..പാര്‍ട്ടി വിടില്ല.. സിപിഐഎം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു…
പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുൾ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല. നേതാക്കള്‍ ഷുക്കൂറിനെ കണ്ട് അനുയിപ്പിച്ചു. തുടര്‍ന്ന് മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കുന്ന വേദിയില്‍ ഷുക്കൂര്‍ നേതാക്കള്‍ക്കൊപ്പമെത്തി. സിപിഐഎം മുതിര്‍ന്ന നേതാക്കള്‍ അബ്ദുൾ ഷുക്കൂറുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നാണ് സൂചന.പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ. പാലക്കാട് നിയോജക മണ്ഡലത്തിൽ നല്ല ജനപിന്തുണയുള്ള നേതാവ് കൂടിയായ ഇദ്ദേഹം ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ നിലപാടെടുത്താണ് രാജിപ്രഖ്യാപിച്ചത്.
അതേസമയം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചു.പാലക്കാട്ടെ സിപിഐഎമ്മിനെ പറ്റി ആർക്കും ഒരു ചുക്കും മനസിലായിട്ടില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. ഇറച്ചിക്കടയിലെ പട്ടികളെ പോലെ മാധ്യമങ്ങൾ അബ്ദുൾ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.