ആയുർവേദ ആശുപത്രിയിലെ വിഷ ചികിത്സകനെതിരെ ജീവനക്കാരിയുടെ പീഡന പരാതി…
പാലായിൽ ആയുർവേദ ആശുപത്രിയിലെ വിഷ ചികിത്സകനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. ആശുപത്രിയിലെ ജീവനക്കാരിയുടെ തന്നെ പരാതിയിലാണ് കേസ്. എന്നാൽ കേസെടുത്തിട്ടും പ്രതിയെ പിടിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തുന്നെന്നാണ് പെൺകുട്ടിയുടെ പരാതി.
പാലാ മൂന്നാനിയിലെ ആയുർവേദ ആശുപത്രി ഉടമയും വിഷ ചികിത്സകനുമായ ഡോക്ടർക്കെതിരെയാണ് ആശുപത്രിയിലെ ജീവനക്കാരിയായ പെൺകുട്ടിയുടെ പരാതി. ഈ മാസം 13 ന് ആശുപത്രിയിലെ നടുമുറ്റത്ത് വച്ച് ഡോക്ടർ അശ്ലീലചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കുകയും ചെയ്തെന്നാണ് ആരോപണം. സംഭവം ചോദ്യം ചെയ്ത പെൺകുട്ടിയെും സുഹൃത്തിനേയും ഇയാൾ ആക്രമിച്ചെന്നും പരാതിയുണ്ട്.



