ദമ്പതികൾ താമസിക്കുന്ന വാടക വീട്ടിൽ പരിശോധന..കിടപ്പുമുറിയിൽ കണ്ടെത്തിയത്…
തിരുവനന്തപുരം നെടുമങ്ങാട് ദമ്പതികൾ താമസിക്കുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 20 കിലോ കഞ്ചാവ് പിടികൂടി. നെടുമങ്ങാട് എക്സൈസ് സംഘമാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ മൂന്ന് ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് സംഘം എത്തിയ വിവരമറിഞ്ഞ് ആദ്യം ശുചിമുറിയിൽ കഞ്ചാവ് നശിപ്പിക്കാൻ ശ്രമിച്ചു. ശ്രമം പാളിയതോടെ ഭർത്താവ് മനോജ് ഓടി രക്ഷപ്പെട്ടു.
ഭാര്യ ഭുവനേശ്വരി എക്സൈസിന്റെ കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ കഞ്ചാവ് കേസിൽ രണ്ടുപേർ പിടിയിലായിരുന്നു. അവരിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം നെടുമങ്ങാട് പരിശോധന നടത്തിയത്. ആര്യനാട് സ്വദേശികളായ ഇവർ രണ്ടുമാസമായി നെടുമങ്ങാടാണ് താമസം. നല്ലനിലയില്‍ ജീവിച്ചിരുന്ന യുവതിയുടെ ജീവിതം കളഞ്ഞത് ഒരു ഓണ്‍ലൈന്‍ പ്രണയമായിരുന്നു എന്നാണ് റിപ്പോർട്ട് . മനോജുമായുമായുള്ള ഓണ്‍ലൈന്‍ പ്രണയവും വിവാഹവുമാണ് അവരെ ഇപ്പോള്‍ കഞ്ചാവ് കേസില്‍ പ്രതിയാക്കാന്‍ ഇടയാക്കിയത്.