വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റെഗുലേറ്ററി കമ്മിഷൻ..നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിൽ…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുറച്ച് റഗുലേറ്ററി കമ്മിഷന്‍.നവംബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനാണ് കമ്മിഷന്റെ നീക്കം.എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ നവംബര്‍ 13ന് നടക്കാനിരിക്കെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം നിരക്കു വര്‍ധിപ്പിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് ഈ മാസം അവസാനം പ്രഖ്യാപിക്കാനാണ് റഗുലേറ്ററി കമ്മിഷൻ തയാറെടുക്കുന്നത്.കെഎസ്ഇബി നിരക്കു വര്‍ധന ശുപാര്‍ശ ചെയ്തതിനുശേഷം വിവിധ ജില്ലകളില്‍ പൊതുജനാഭിപ്രായം തേടിയശേഷമാണ് കമ്മിഷന്‍ അന്തിമ താരിഫ് നിര്‍ണയിച്ചിരിക്കുന്നത്. ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫ് ഉള്‍പ്പെടെയുള്ള നിരക്കു വര്‍ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button