പുത്തുമല ശ്മശാന ഭൂമി സന്ദർശിച്ച് പ്രിയങ്ക..പ്രാര്‍ത്ഥിച്ച് പുഷ്പാര്‍ച്ചന നടത്തി…

ഉരുൾപൊട്ടൽ ദുരന്തത്തിൽ മറഞ്ഞുപോയവരെ സംസ്കരിച്ച പുത്തുമല സന്ദർ‍ശിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി.വയനാട് ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പുത്തുമലയിലെത്തിയത്.ദുരന്തത്തിൽ മരിച്ച, ഇനിയും തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്തിരിക്കുന്നത് പുത്തുമലയിലെ പൊതുശ്മശാനത്തിലാണ്. ശവകുടീരത്തിൽ പൂക്കൾ അർപ്പിച്ചു പ്രാർഥിച്ച ശേഷമാണ് രാഹുലും പ്രിയങ്കയും മടങ്ങിയത്.

ദുരന്തത്തിൽ മരിച്ചവരുടെയും ലഭിച്ച മൃതദേഹങ്ങളുടെയും കണക്കുകൾ അടക്കമുള്ള വിവരങ്ങൾ ടി. സിദ്ദീഖ് എംഎൽ‌എ പ്രിയങ്കയെ ധരിപ്പിച്ചു.കല്‍പ്പറ്റയിലെ പൊതുപരിപാടിയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലും പ്രിയങ്ക വയനാടിന്റെ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരെ അനുസ്മരിച്ചിരുന്നു.

Related Articles

Back to top button