മകളെ പീഡിപ്പിച്ച അച്ഛന് 72 വർഷം തടവും പിഴയും…
ഇടുക്കിയിൽ പതിനാലുകാരിയെ പത്തു വയസുമുതൽ പീഡിപ്പിച്ച കേസിൽ അച്ഛന് 72 വർഷം കഠിന തടവും 180000 രൂപ പിഴയും. വാഗമൺ അറപ്പുകാട് സ്വദേശിയായ 66 കാരനെയാണ് ശിക്ഷിച്ചത്. ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടി നാല് മുതൽ ഒൻപതാം ക്ലാസ് വരെ പഠിച്ചിരുന്ന സമയത്താണ് അതിക്രമം. അഗതി മന്ദിരത്തിൽ താമസിച്ചു പഠിച്ചിരുന്ന കുട്ടി അവധിക്ക് വീട്ടിലെത്തുമ്പോഴാണ് പീഡിപ്പിച്ചിരുന്നത്.




