നവീൻ ബാബുവിന്റെ ആത്മഹത്യ..ഒടുവിൽ പ്രതികരിച്ച് മുഖ്യമന്ത്രി..പൊതുവേദിയിൽ പി പി ദിവ്യയെ തള്ളി…

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഒടുവിൽ പ്രതികരണവുമായി മുഖ്യമന്ത്രി.പി പി ദിവ്യയെ പൊതുവേദിയിൽ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു.സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. എഡിഎം നവീൻ ബാബുവിൻ്റെ മരണം അതീവ ദുഃഖകരമാണ്. ഇതുപോലെയുള്ള ദുരന്തം ഉണ്ടാകാതിരിക്കട്ടെയെന്നും,ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം ജനസേവകരാണെന്ന അടിസ്ഥാന ബോധത്തിൽ കാര്യങ്ങൾ ചെയ്യണം. മാനുഷിക മുഖത്തോടുകൂടി സേവനങ്ങൾ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പി പി ദിവ്യയെ സിപിഐഎം സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ വാ​ദങ്ങൾ നിലനിൽക്കെയാണ് പൊതുവേദിയിൽ പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രി രം​ഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button