കൊല്ലത്ത് ലഹരിവേട്ട…ചടയമം​ഗലത്തും ശാസ്താംകോട്ടയിൽ നിന്നും പിടിച്ചെടുത്തത്…

കൊല്ലം: കൊല്ലം നിലമേലിൽ 2.4 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് എക്സൈസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. വർക്കല മടവൂർ സ്വദേശിയായ ഷമീർ (30) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ചടയമംഗലം ​എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ് എ.കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഉണ്ണികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർമാരായ ബിനീഷ്, സനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, നന്ദു, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി എസ്. എന്നിവരും പങ്കെടുത്തു.

ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ ശൂരനാട് നിന്നും രണ്ട് കേസുകളിലായി 540 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും കണ്ടെടുത്തു. ശൂരനാട് സ്വദേശികളായ ബാലു (42), ബാബു (46) എന്നിവരാണ് പ്രതികൾ. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ എസ്. ഉണ്ണികൃഷ്ണപിള്ള, മനു. കെ. മണി, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജു, പ്രസാദ്, അശ്വന്ത്, നിഷാദ്, ജോൺ, സുജിത് കുമാർ, ഹരികൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ നീതു പ്രസാദ്, ഷിബി, റാസ്മിയ എന്നിവരും ഉണ്ടായിരുന്നു.

Related Articles

Back to top button