ശബരിമലയിൽ 40 മിനിറ്റ് വൈദ്യുതി മുടങ്ങി…കാരണം..

തിരുവനന്തപുരം: ശബരിമലയിൽ ഇടിമിന്നലേറ്റ് വൈദ്യുതി ബന്ധം നിലച്ചത് 40 മിനിറ്റ് നേരത്തേക്ക് മാത്രമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്. പ്രശ്നം പരിഹരിച്ചെന്നും പിഎസ് പ്രശാന്ത് അറിയിച്ചു. ശബരിമലയിൽ ദർശനത്തിനായി എത്തുന്ന ഭക്തർക്കായി സൗകര്യങ്ങൾക്കായുളള ക്രമീകരണങ്ങൾ ഒരുക്കുകയാണെന്നും അതിനിടയിൽ ചെറിയ പിഴവുകൾ സ്വഭാവികമാണെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

എന്നാൽ മണിക്കൂറുകളോളം വൈദ്യുതി ഇല്ലായിരുന്നു എന്നാണ് ആ സമയം സന്നിധാനത്തുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. നീലിമലമുതല്‍ അപ്പാച്ചിമേടുവരെയുള്ള പാതയിൽ ശനിയാഴ്ച വൈകുന്നേരം ഏഴുമണി മുതൽ പുലർച്ചെ 12.30 വരെ വൈദ്യുതിയില്ലായിരുന്നു എന്നാണ് ഭക്തന്മാരുടെയുൾപ്പടെ പ്രതികരണം. ഫോൺ വെളിച്ചം ഉപയോ​ഗിച്ചാണ് ഭക്തര്‍ മല കയറുകയും ഇറങ്ങുകയും ചെയ്തതെന്ന് ഭക്തന്മാർ പറയുന്നു. മഴയും തിരക്കുമെല്ലാം ബുദ്ധിമുട്ട് സൃഷ്ടിച്ചെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Back to top button