നിർമാണത്തിലുള്ള കെട്ടിടം തകർന്നുവീണു..3 മരണം, നിരവധിപ്പേർ കുടുങ്ങികിടക്കുന്നു…

നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണ് മൂന്ന് മരണം.അവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറപ്പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനായി ശ്രമം തുടരുകയാണ്. ബാംഗ്ലൂരിലെ ബാബുസാപല്യ മേഖലയിലാണ് സംഭവം.കനത്ത മഴയെ തുടർന്നാണ് കെട്ടിടം തകർന്നത്. 17 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

കഴിഞ്ഞ മൂന്ന് ദിവസമായി നഗരത്തിൽ നിർത്താതെ പെയ്യുന്ന മഴയിൽ നിരവധി ജനവാസ മേഖലകളും റോഡുകളും മുട്ടോളം വെള്ളത്തിനടിയിലാണ്.കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെയും തടാകങ്ങൾക്ക് സമീപത്തെയും നിരവധി വീടുകൾ വെള്ളത്തിനടിയിലായി. വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ നശിച്ചു. പല പ്രധാന റോഡുകളിലും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി.

Related Articles

Back to top button