വി ഡി സതീശനെതിരെ പി വി അൻവർ…കോൺഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്‍റ്’…

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍. വിഡ്ഢികളുടെ ലോകത്താണോ സതീശനെന്ന് അന്‍വര്‍ ചോദിച്ചു. തന്നെ പ്രകോപിപ്പിക്കാനാണ് സതീശന്‍റെ ശ്രമം. കോണ്‍ഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്‍റാണെന്നും അന്‍വര്‍ .
രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ചിലരുടെ മാത്രമം തീരുമാനം ആണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെടുമെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിന് മനസിലായി. ഡിഎംകെ മത്സരിച്ചത് കൊണ്ട് പാലക്കാട്‌ ബിജെപി ജയിച്ചു എന്ന് വരുത്താൻ ആരും ശ്രമിക്കണ്ട. പാലക്കാട്‌ കോൺഗ്രസിലെയും സിപിഎമ്മിലെയും വലിയൊരു വോട്ട് ബിജെപിക്ക് പോകുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസിനെ പോലെ പിണറായിസത്തെയും എതിർക്കണമെന്നും അന്‍വര്‍ പറഞ്ഞു.

Related Articles

Back to top button