പി പി ദിവ്യക്കെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് ലീ​ഗ്ബി,ജെപി, കോൺ​ഗ്രസ് പ്രതിഷേധം…

അഴിമതി ആരോപണത്തിന് പിന്നാലെ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പി പി ദിവ്യക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺ​ഗ്രസ്, യൂത്ത് ലീ​ഗ്, ബിജെപി പ്രവർത്തകർ. കണ്ണൂരിൽ ടൗൺ പൊലീസ് സ്റ്റേഷന് മുൻപിൽ യൂത്ത് ലീ​ഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പി പി ദിവ്യക്കെതിരായ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഉപ​രോധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

കണ്ണൂർ കളക്ടറേറ്റിലേക്കായിരുന്നു ബിജെപിയുടെ മാർച്ച്. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പിന്നാലെ ഇവർക്ക് നേരെ ജലപീരങ്കിയും പ്രയോ​ഗിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാർ കളക്ടറേറ്റിലേക്ക് കടക്കാൻ ശ്രമം നടത്തിയിരുന്നു. ജലപീരങ്കി പ്രയോ​ഗിച്ചിട്ടും പ്രതിഷേധക്കാർ പിന്മാറിയില്ല. ഇതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധക്കാർ എത്തിയയുടനെ പൊലീസ് ജലപീരങ്കി ഉപയോ​ഗിച്ചത് വാക്കേറ്റത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചു.

Related Articles

Back to top button