ഒമാനിൽ കെട്ടിടം തകർന്ന് വീണു..ദമ്പതികള്‍ക്ക് ദാരുണാന്ത്യം…

ഒമാനില്‍ കെട്ടിടം തകര്‍ന്ന് ദമ്പതികൾ മരിച്ചു.തെക്കൻ ശർഖിയയിൽ സൂർ വിലായത്തിലാണ് അപകടം നടന്നത്.ഗുജറാത്തി ദമ്പതികളായ പുരുഷോത്തം നീരാ നന്ദു (88), ഭാര്യ പത്മിനി പുരുഷോത്തം (80) എന്നിവരാണ് മരണപ്പെട്ടതെന്ന് സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികൾ അറിയിച്ചു. ഇന്ന് പുലർച്ചയോടു കൂടിയാണ് കെട്ടിടം തകർന്നു വീണ് അപകടം ഉണ്ടായത്. സൂറിലെ ഗുജറാത്തി സമൂഹം മറ്റ് അനന്തര നടപടികൾക്ക് നേതൃത്വം നൽകി വരുന്നതായും ബന്ധുക്കൾ അറിയിച്ചു.

Related Articles

Back to top button