തെങ്ങുകയറ്റ യന്ത്രത്തിൽ കാൽ കുടുങ്ങി..30 അടി ഉയരത്തിൽ തലകീഴായി കിടന്ന് തൊഴിലാളി..ഒടുവിൽ…

യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ മുകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. വയനാട്ടിലെ നെന്മേനി സ്വദേശി ഇബ്രാഹിമിന്‍റെ കാലാണ് യന്ത്രത്തിൽ കുടുങ്ങിയത്. സുൽത്താൻബത്തേരി അഗ്നിരക്ഷാസേനയാണ് ഇബ്രാഹിമിനെ അതിസാഹസികമായി രക്ഷിച്ചത് .തെങ്ങിൽ കയറി ഏകദേശം 30 അടി ഉയരത്തിൽ എത്തിയപ്പോൾ യന്ത്രത്തിൽ കാൽ കുടുങ്ങി തല കീഴായി കിടക്കുകയായിരുന്നു ഇബ്രാഹിം. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളായ ഗോപിനാഥ്, സതീഷ് എന്നിവർ ലാഡർ ഉപയോഗിച്ച് മുകളിൽ കയറി. നാട്ടുകാരനായ സുധീഷിന്‍റെ സഹായത്തോടെ ഇബ്രാഹിമിനെ റോപ്പ് ഉപയോഗിച്ച് താഴെയിറക്കി. ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Related Articles

Back to top button