‘പാലക്കാടിന്റെ സരിന്‍ ബ്രോ’..ആവേശമായി സരിന്റെ റോഡ് ഷോ..പങ്കെടുത്തത് നൂറ്കണക്കിന്…
പാലക്കാട് ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചരണം ശക്തമാക്കി എൽഡിഎഫ്. ഇടത് സ്ഥാനാർത്ഥി ഡോ.പി സരിന്റെ റോഡ് ഷോയിൽ പങ്കെടുത്ത് നൂറു കണക്കിന് ആളുകൾ. വിക്‌ടോറിയ കോളജ് പരിസരത്ത് നിന്ന് തുടങ്ങി കോട്ടമൈതാനി വരെയായിരുന്നു റോഡ് ഷോ.സരിന്‍ ബ്രോ എന്നെഴുതിയ പ്ലക്കാര്‍ഡുകളും വഹിച്ചാണ് ആളുകൾ ജാഥയില്‍ അണിനിരന്നത്.
അതേസമയം ചെങ്കൊടിക്ക് കീഴിൽ അണിനിരക്കുന്നത് അഭിമാനമാണെന്ന് സരിൻ പ്രതികരിച്ചു.രാഷ്ട്രീയപരമായി മെച്ചപ്പെടണമെന്നാണ് ആദരവോടുകൂടി കോൺഗ്രസിനോട് ആവശ്യപ്പെട്ടത് എന്നിട്ടും പഠിച്ചില്ലെൽ ആ രാഷ്ട്രീയ ജീർണത പാലക്കാടൻ ജനത കേരളത്തിന് മുന്നിൽ തുറന്നുകാണിക്കുമെന്ന് സരിൻ പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയത്തിന് പാലക്കാടൻ മണ്ണിൽ എത്രത്തോളം ശക്തിയുണ്ടാകുമെന്ന് ഈ റോഡ് ഷോയിലെ ജനപങ്കാളിത്തം തെളിയിക്കുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആത്മവിശ്വാസം പതിന്മടങ്ങ് വർധിപ്പിക്കുന്നതാണ് പ്രവർത്തകർ നൽകുന്ന വിശ്വാസ്യതയെന്നും സരിൻ പറഞ്ഞു.




