അമ്പലപ്പുഴയിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു….
അമ്പലപ്പുഴ: ദേശീയപാതയിൽ ഓട്ടോയും, സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു.
ചെറുതന ആനാരിമംഗലശേരി വീട്ടിൽ ജയകുമാർ – സ്മിത ദമ്പതികളുടെ മകൻ സഞ്ചു (21) ആണ് മരിച്ചത്.പുന്നപ്ര കാർമൽ പോളിടെക്നിക്ക് കോളേജിലെ മൂന്നാം വാർഷ ഓട്ടോമൊബൈൽ വിദ്യാർഥിയാണ്. കോളേജിലെ എൻ.സി.സി ക്യാമ്പിൽ പങ്കെടുക്കാൻ പുന്നപ്ര കാർമ്മൽ കോളേജിലേക്ക് സ്കൂട്ടറിൽ വരുന്നവഴി വളഞ്ഞവഴിഭാഗത്തുവെച്ച് രാവിലെ 8 – 30 ഓടെ ആയിരുന്നു അപകടം.
എതിർദിശയിൽ വന്ന ഓട്ടോയിൽ ഇടിച്ച് ഓട്ടോയും, സ്കൂട്ടറും മറിഞ്ഞു.റോഡിൽ തെറിച്ചുവീണ സഞ്ചുവിനെ ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവർ കാക്കാഴം നന്ദി കാട്ടുശേരി വീട്ടിൽ അനിൽ കുമാർ (45) നെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




