കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്..

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സൗദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്നും സൗദി അറേബ്യയിലേക്ക് വീണ്ടും സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നത്.ഡിസംബര്‍ ആദ്യ വാരത്തില്‍ റിയാദില്‍ നിന്നുള്ള സര്‍വീസ് തുടങ്ങും. സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡൈ്വസറി കമ്മിറ്റി ചെയർമാനായ ഇടി മുഹമ്മദ് ബഷീർ എംപി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. ഡിസംബർ ആദ്യവാരത്തിൽ റിയാദിലേക്കുള്ള സർവീസ് ആരംഭിക്കും. സൗദി എയർലൈൻസിന്റെ ഇന്ത്യയുടെ നേൽനോട്ടമുള്ള റീജനൽ ഓപ്പറേഷൻ മാനേജർ ആദിൽ മാജിദ് അൽഇനാദാണ് ഇക്കാര്യം അറിയിച്ചത്.

Related Articles

Back to top button