സിപിഎമ്മിന് ചിഹ്നം പുറത്തെടുക്കാൻ പേടി…സ്ഥാനാർത്ഥികളെ കിട്ടാനും പാടായെന്ന് കെ മുരളീധരൻ….

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ വലിയ പാടായെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ്റെ പരിഹാസം. ചിഹ്നം പുറത്തെടുത്താൽ ജയിക്കില്ലെന്ന പേടിയാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ ആളുകൾ വരികയും പോവുകയും ചെയ്യും. എന്നാൽ പ്രസ്ഥാനം മുന്നോട്ട് തന്നെ പോകും. ഈ തിരഞ്ഞെടുപ്പിലെ ചർച്ചാകേന്ദ്രം സരിനല്ല. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ ജയിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. എൽഡിഎഫ് സ്ഥാനാർത്ഥി എന്ത് പറയുന്നുവെന്നത് കോൺഗ്രസിന്റെ വിഷയമല്ല. സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ പാടായി. പാർട്ടി സഖാക്കൾ തന്നെ പാർട്ടിയെ കുളംതോണ്ടുന്നതിന് ഉദാഹരണമാണ് പി.പി ദിവ്യയെന്നും അദ്ദേഹം വിമർശിച്ചു.

Related Articles

Back to top button