റോഡരികിൽ നിര്‍ത്തിയിരുന്ന ബൈക്ക് കത്തിച്ചു…
വെള്ളറട : കോട്ടയാംവിള റോഡ് അരികത്ത് വീട്ടില്‍ പ്രവീണിന്റെ ബൈക്കാണ് സാമൂഹ്യവിരുദ്ധര്‍ കത്തിച്ചത്. ബൈക്ക് വീട്ടില്‍ കൊണ്ടുപോകാനുള്ള വഴി സൗകര്യം ഇല്ലാത്തതു കൊണ്ട് എല്ലാദിവസവും റോഡ് വക്കിലാണ് നിര്‍ത്തുന്നത്. റോഡ് വക്കില്‍ നിര്‍ത്തിയിരുന്ന കെ എല്‍ 01 ഡി ആര് 6207 ടി വി എസ് ജീവ ബൈക്കിനെയാണ് കത്തിച്ചത്. ബൈക്കിന്റെ ഉടമ പ്രവീണ്‍ വെള്ളറട പോലീസില്‍ പരാതി നല്കി. പോലീസ് കേസെടുക്കുകയും ഫോറന്‍സിക് വിദഗ്ധരെ വരുത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. കോട്ടയം വിള റോഡിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിട്ടുണ്ട്.