‘ഇനി എന്‍റെ ഇടം എല്‍ഡിഎഫ്’..ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി പി സരിൻ….

ഇനി ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി പി സരിൻ. സ്ഥാനാർത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാൽ അതിന് തയ്യാറാണെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.രാഷ്ട്രീയമായി ബിജെപിയെ എതിരിടാന്‍ കോണ്‍ഗ്രസ് കേരളത്തില്‍ അശക്തമാണ്. അശക്തമാക്കിയത് ആരാണെന്ന് തെളിവ് സഹിതം പറഞ്ഞിട്ടുണ്ടെന്നും സരിന്‍ പറഞ്ഞു. വെറുതെയിരിക്കാൻ എന്തായാലും ഉദ്ദേശിക്കുന്നില്ല, ചേർന്നുനിൽക്കേണ്ടത് എവിടെയാണെന്ന കൃത്യമായ ബോധ്യം രൂപപ്പെട്ടുവരുന്നത് ഇടതുപക്ഷമെന്ന് പറയുന്നിടത്തേക്കാണെന്നാണ് മനസാക്ഷി പറയുന്നത്. കോൺഗ്രസിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നും സരിൻ വ്യക്തമാക്കി.

കോൺഗ്രസിന്റെ ഉള്ളിലും താൻ ഇടതുപക്ഷത്തായിരുന്നു, പക്ഷെ ആ ഇടതുപക്ഷത്ത് എനിക്ക് സ്ഥാനമില്ല.യഥാർത്ഥ ഇടതുപക്ഷത്തിന്റെ ഇടയിൽ തന്റെ സ്ഥാനം അന്വേഷിക്കുകയാണ്. ഇടത് നേതൃത്വത്തോട് താൻ ചോദിക്കുന്നു തനിക്ക് ഒരു ഇടമുണ്ടോ എന്ന്?. മറുപടിക്കായി കാത്തിരിക്കുകയാണ് എന്നും സരിൻ വ്യക്തമാക്കി.

Related Articles

Back to top button