മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ യുവാവിനെ പിടികൂടി…
വെള്ളറട: മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ വെള്ളറട പോലീസ് പിടികൂടി. ഇടുക്കി തോപ്രാംകുടി പെരും തട്ടിയില്‍ ഹൗസില്‍ സുനീഷ്(30) ആണ് പിടിയിലായത്. 4,80,000 രൂപയുടെ മുക്കുപണ്ടം വെള്ളറടയിലെ 3 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിയാണ് ലക്ഷങ്ങള്‍ തട്ടിയത്. പണം തട്ടിയ ശേഷം ഒളിച്ചു കഴിയുകയായിരുന്ന സുനീഷിനെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പെക്ടര്‍ മാരായ റസല്‍ രാജ്, ശശികുമാര്‍, സിവില്‍ പോലീസുകാരായ ഷീബ, അനീഷ്, രാജ് മോഹന്‍ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.




