മരണം നടന്നത് പുലർച്ചെ.. ആത്മഹത്യ യാത്രയയപ്പിൽ ധരിച്ച വസ്ത്രത്തിൽ..നവീന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്….
കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തത് യാത്രയയപ്പില്‍ ധരിച്ച അതേ വസ്ത്രത്തില്‍. മരണം നടന്നത് ഇന്ന് പുലര്‍ച്ചെ നാലു മണിക്ക് ശേഷം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.ഇന്ന് രാവിലെയാണ് എഡിഎമ്മിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ ഇന്നലെ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.