നാളെ ബിജെപി ഹർത്താൽ..പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം…

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കണ്ണൂർ കോർപറേഷൻ പരിധിയിൽ നാളെ ബിജെപി ഹർത്താൽ ആഹ്വാനം ചെയ്തു. കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് ഹർത്താൽ.നാളെ രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ. ആവശ്യ സർവീസുകളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നവീൻ ബാബുവിനെതിരായ അഴിമതി ആരോപണത്തിൽ പറയുന്ന പെട്രാൾ പമ്പ് പി പി ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും പി പി ദിവ്യയുടെ ഭർത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നുമാണ് സുരേന്ദ്രൻ കുറിച്ചത്.ക്ഷണിക്കാതെ യാത്രയയപ്പിന് വന്നതിനും പരാതിക്കും പിന്നിൽ ഗൂഢാലോചന മണക്കുന്നുണ്ടെന്നും ശരിയായ അന്വേഷണം കേരളം ആഗ്രഹിക്കുന്നുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

Related Articles

Back to top button