ശബരിമല സ്പോട്ട് ബുക്കിങ്…സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്…

തിരുവനന്തപുരം: ശബരിമല സ്പോട്ട് ബുക്കിങിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്‌. താൻ ആദ്യം മുതൽ ഇതാണ് പറയുന്നത്. മാലയിട്ട് വരുന്ന ഒരാൾ പോലും ദർശനം നടത്താതെ മടങ്ങേണ്ടി വരില്ല. ഇനിയും 32 ദിവസമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ചില ആളുകൾ ഇതിനെ സുവർണാവസരമായി കാണുന്നുവെന്നും എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്നും പ്രശാന്ത് വിമർശിച്ചു. തിരുപ്പതിയുമായി ശബരിമലയെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button