ആലപ്പുഴയിൽ എം.ഡി.എം.എ യും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ…
ആലപ്പുഴയിൽ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ .നിരവധി ലഹരി മരുന്ന് കേസിലെ പ്രതിയായ ആലപ്പുഴ തിരുവമ്പാടിയിൽ കടവാത്തുശ്ശേരി വീട്ടിൽ നിതീഷിനെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പൊലിസും ചേർന്ന് പിടികൂടിയത്.ഇയാളുടെ പക്കൽനിന്നും 2 ഗ്രാം എം.ഡി.എം.എ യും 40 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.ഫുഡ് ഡെലിവറി ബോയി ആയി ജോലി നോക്കുകയും അതുവഴി വൻ തോതിൽ ലഹരി വസ്തുക്കൾ വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി. പങ്കജാക്ഷൻ്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡി.വൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ ബിജു , എസ്.ഐ ജോസുകുട്ടി, ജോർജ് ,ഗ്രേഡ് എസ്.ഐ സുരേഷ് സി.പി.ഒ ആന്റണി രതീഷ്,ലിബിൻ എന്നിവരാണ് പ്രതിയെ പിടികുടിയത്. മുൻ എൻ.ഡി.പി. എസ് പ്രതികളെ രഹസ്യമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് നിരിക്ഷിച്ചുവന്നതിൻ്റെ ഫലമായാണ് ഇയാളെ പിടികൂടിയത്.