ബുള്ളറ്റ് ബൈക്ക് മതിലിലേക്ക് ഇടിച്ചുകയറി..19കാരന് ദാരുണാന്ത്യം…
കോഴിക്കോട് മുക്കം വട്ടോളി പറമ്പിൽ ബൈക്ക് മതിലിൽ ഇടിച്ച് 19കാരൻ മരിച്ചു. അമ്പലക്കണ്ടി സ്വദേശി ചേക്കുവിന്റെ മകൻ മുഹമ്മദ് ജസീം ആണ് മരിച്ചത്. ജെസിമിന്റെ സഹോദരനും അപകടത്തിൽ പരിക്കേറ്റു.നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ്ബൈക്ക് മതിലിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.