കനത്ത മഴ..സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം.. 50 വർഷത്തിനിടെ ആദ്യം..കാലാവസ്ഥയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ…
ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ കനത്ത പ്രളയം. അൻപത് വർഷത്തിനിടെ ആദ്യമായി പെയ്ത കനത്ത മഴയിൽ മരുഭൂമിയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.കനത്ത മഴയെത്തുടർന്ന് മരുഭൂമിയിലെ ഇരിഖി തടാകം കവിഞ്ഞു.
അൻപത് വർഷത്തിനിടെ ഇതാദ്യമായാണ് മരുഭൂമിയിൽ ചെറിയ സമയത്തിനുള്ളിൽ ഇത്രയധികം അളവിൽ മഴ പെയ്യുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. അതേസമയം എക്സ്ട്രാ ട്രോപ്പിക്കൽ സ്റ്റോം എന്ന് വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസം കാലാവസ്ഥയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ചില വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.