ഗവർണർ സൂപ്പർ മുഖ്യമന്ത്രി ചമയാൻ നോക്കുന്നു…വിമർശിച്ച് എംവി ജയരാജൻ…

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്ത്. ഗവർണർ വീണ്ടും തറവേലയുമായി ഇറങ്ങിയിരിക്കുകയാണെന്ന് പറഞ്ഞ ജയരാജൻ, ചീഫ് സെക്രട്ടറിയെയും ഡി ജി പിയെയും വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും ചൂണ്ടികാട്ടി. സൂപ്പർ മുഖ്യമന്ത്രി ചമയാൻ ശ്രമിക്കുകയാണ് ഗവർണർ. 18 അടവ് പ്രയോഗിച്ചാലും മുഖ്യമന്ത്രിയുടെ ജനപിന്തുണ ഇല്ലാതാവില്ലെന്ന് ഗവർണർക്ക് മനസിലാകുമെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

Related Articles

Back to top button