തൊഴിലുറപ്പ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു..ഷോക്കേറ്റത് ഇഴജന്തുക്കള്‍ക്കുവെച്ച വൈദ്യുതിക്കെണിയില്‍…

തിരുവനന്തപുരത്ത് തൊഴിലുറപ്പ് ജോലിക്കിടെ ഷോക്കേറ്റ് വയോധിക മരിച്ചു. തിരുവനന്തപുരം ചീനിവിള അഞ്ചറവിള ലക്ഷം വീട്ടില്‍ വത്സല ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം സംഭവിച്ചത്. ഊരുട്ടമ്പലം വെള്ളൂര്‍ക്കോണത്ത് തെങ്ങിന്‍ തൈക്ക് കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.കോഴിഫാമില്‍ ഇഴജന്തുക്കള്‍ കയറാതിരിക്കാന്‍ കടത്തിവിട്ടിരുന്ന വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button