അഞ്ച് വര്‍ഷ പരിധിയെന്ന വ്യവസ്ഥ കര്‍ശനമാക്കാനൊരുങ്ങി ബിജെപി…കെ സുരേന്ദ്രന് സ്ഥാനം ഒഴിയേണ്ടി വരും…

അദ്ധ്യക്ഷ സ്ഥാനത്ത് അഞ്ച് വര്‍ഷം പിന്നിട്ട സംസ്ഥാന, ജില്ലാ തലത്തിലുള്ളവരെ ബിജെപി മാറ്റിയേക്കും. അഞ്ച് വര്‍ഷം ചുമതലയിലിരുന്ന ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ മാറുന്നതോടെ ഈ വ്യവസ്ഥ താഴെ തട്ടിലും കര്‍ശനമായി നടപ്പിലാക്കാന്‍ ബിജെപി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും മാറേണ്ടി വരും.

അഞ്ച് വര്‍ഷം പിന്നിട്ട ഏഴ് ജില്ലാ അദ്ധ്യക്ഷന്‍മാരാണ് ബിജെപിക്കുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമാരാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. തൃശൂരിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ ജില്ലാ അദ്ധ്യക്ഷനെ തുടരാന്‍ അനുവദിച്ചേക്കും. ജില്ലാ അദ്ധ്യക്ഷന്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ ദേശീയ നേതൃത്വം നേരിട്ടുതന്നെ ഇടപെടും.

Related Articles

Back to top button