ലോക്കോ പൈലറ്റിനെ അജ്ഞാതൻ കൊലപ്പെടുത്തി..പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചെന്ന് പൊലീസ്…

റെയിൽവേ സ്റ്റേഷനിലെ ലോക്കോ പൈലറ്റിനെ കൊലപ്പെടുത്തി.ഡ്യൂട്ടിക്കിടെ അജ്ഞാതൻ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ കുറിച്ചുള്ള സൂചന കിട്ടിയാതായി റെയിൽവേ പൊലീസ് അറിയിച്ചു. വിജയവാഡ റെയിൽവേ സ്റ്റേഷനിലെ 52 കാരനായ ലോക്കോ പൈലറ്റ് എബനേസറെയാണ് കൊലപ്പെടുത്തിയത്.

ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിനടുത്തുള്ള ക്യാബിനിൽ വെച്ചാണ് കൊലപാതകം നടന്നത്. ലോക്കോ പൈലറ്റിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിൽ സൗത്ത് സെൻട്രൽ റെയിൽവേ ലോക്കോ പൈലറ്റ് അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി. റെയിൽവേ അധികൃതരും ലോക്കൽ പൊലീസും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.

Related Articles

Back to top button