ഹേമ കമ്മിറ്റി..അതിജീവിതമാർക്ക് പരാതി അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും…

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും ഒരുക്കി അന്വേഷണ സംഘം. പ്രത്യേക അന്വേഷണ സംഘമാണ് സംവിധാനം ഏർപ്പെടുത്തിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ ഫോൺ നമ്പറും ഇ മെയിൽ ഐഡിയുമാണ് പരാതി അറിയിക്കാൻ നൽകിയിരിക്കുന്നത്. ഹേമകമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർക്ക് ഏതെങ്കിലും തരത്തിൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ പൊലീസിൽ അറിയിക്കാൻ ഉണ്ടെങ്കിൽ അത് അതീവരഹസ്യമായി കൈകാര്യം ചെയ്യാനാണ് ഇപ്പോൾ ഈ ഒരു സംവിധാനം മുന്നിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

ഹേമകമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയശേഷം അതിജീവിതമാരുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടിരുന്നു ഇത് മുൻനിർത്തിയാണ് പൊലീസ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.0471 2330768 എന്ന നമ്പറിലോ digtvmrange.pol@kerala.gov.in എന്ന ഇ-മെയിൽ ഐഡിയിലൂടെയോ പരാതികൾ അറിയാക്കാം.ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയവർക്കോ അല്ലാത്ത ആരെങ്കിലും ഉണ്ടെങ്കിലോ പരാതി അറിയിക്കാമെന്നാണ് ഡിഐജി ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button