വൻ മയക്കുമരുന്ന് വേട്ട..2000 കോടിയുടെ കൊക്കെയ്ൻ പിടികൂടി…
രാജ്യ തലസ്ഥാനത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട . 2000 കോടി രൂപ വിലവരുന്ന 200 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി.ഡൽഹിയിലെ രമേഷ് നഗറിലെ വെയർ ഹൗസിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ചിരുന്നത്. ഈ ജിപിഎസ് ലൊക്കേഷൻ പിന്തുടർന്ന് ഡൽഹി പൊലീസ് കാർ പിടികൂടുകയായിരുന്നു. ഡൽഹിയിൽ ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.