തൊഴിലുറപ്പ് തൊഴിലാളികളെ വളഞ്ഞിട്ട് ആക്രമിച്ച് കടന്നലുകൾ..നിരവധിപേർക്ക് പരിക്ക്..ആശുപത്രിയിൽ…

കോഴിക്കോട് ഓമശേരി പെരുവില്ലിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ കടന്നൽ കുത്തേറ്റു. സംഭവത്തിൽ 10 പേർക്ക് പരുക്കേറ്റു. 7 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഓമശ്ശേരി പെരുവില്ലി ചെമ്മരുതായി സ്വദേശികളായ നാരായണി (60), ഷീജ, (40) ശോശാമ്മ (60), സിന്ധു (45) ഓമന (60), ജിൽസ് (40), റൂബി (62) എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മൂന്നു പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇന്ന് ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം.

Related Articles

Back to top button