ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല..3 വയസുകാരനെ തലങ്ങും വിലങ്ങും അടിച്ചു…കൊച്ചിയിൽ അധ്യാപികക്കെതിരെ പരാതി…
കൊച്ചി: കൊച്ചിയിൽ മൂന്നുവയസുകാരന് ക്രൂര മർദനമേറ്റതായി പരാതി. കൊച്ചി മട്ടാഞ്ചേരിയിൽ യുകെജി വിദ്യാർത്ഥിയായ 3 വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരൽ പ്രയോഗം നടത്തുകയായിരുന്നു. അധ്യാപികയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനായിരുന്നു മർദനം. അതേസമയം, മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.




