ബിജെപി സ്ഥാനാര്‍ത്ഥിയായി കൃഷ്ണകുമാർ..പൊടുന്നനെ ശോഭയ്ക്ക് വേണ്ടി പാലക്കാട് ഫ്ളക്സ്…
നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ചര്‍ച്ചയ്ക്കിടെ പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്‌ളക്‌സ്. പാലക്കാടന്‍ കാവി കോട്ടയിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ളക്‌സാണ് നഗരസഭയ്ക്ക് മുന്നില്‍ സ്ഥാപിച്ചത്. നഗരസഭയുടെ മുൻവശത്ത് ഉൾപ്പെടെ പോസ്റ്ററുകൾ വെച്ചിട്ടുണ്ട്. പാലക്കാട്ടെ കാവിപ്പട എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കൃഷ്ണകുമാറിന്റെ പേര് വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.ശോഭാ സുരേന്ദ്രന്‍ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.അതേസമയം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിക്കാന്‍ കൃഷ്ണകുമാറിന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചുവെന്നാണ് വിവരം.