അൽത്താഫ് നാളെയോ മറ്റന്നാളോ കടയിലേക്ക് വരാമെന്ന് പറഞ്ഞു…ലോട്ടറി ഏജൻ്റ് നാഗരാജ്…
അൽത്താഫ് ആകെ ടെൻഷനിലാണെന്ന് തോന്നിയെന്നും നാളെയോ മറ്റന്നാളോ കടയിലേക്ക് വരാമെന്ന് അൽത്താഫ് പറഞ്ഞതായും നാഗരാജ്. സ്ഥിരമായി ലോട്ടറി എടുക്കുന്നയാളല്ല. കർണാടകയിൽ നിന്ന് ഒരുപാട് പേർ വന്നു ലോട്ടറിയെടുക്കാറുണ്ട്. പക്ഷേ ആളുടെ മുഖം ഓർമ്മ കിട്ടുന്നില്ലെന്നും നാഗരാജ് പറഞ്ഞു. കർണാടക മുതൽ ഗുണ്ടൽപേട്ട് വരെയുള്ളവർ ലോട്ടറി എടുക്കാറുണ്ട്. ബംമ്പർ എടുക്കാൻ മാത്രമായി വരുന്നവരുണ്ട്. വലിയ തുകയ്ക്ക് ലോട്ടറി വാങ്ങി പോവുന്നവരുമുണ്ടെന്നും നാഗരാജ് പറയുന്നു
കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാഗ്യശാലി. കർണാടകയിൽ മെക്കാനിക്കാണ് അൽത്താഫ്.