മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ അസാധാരണ നീക്കവുമായി പൊലീസ്..കൂട്ടത്തതോടെ സ്ഥലം മാറ്റ അപേക്ഷ നൽകി…

മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ അസാധാരണ പ്രതിഷേധം. സിവിൽ പൊലീസ് ഓഫീസർമാർ കൂട്ടത്തതോടെ സ്ഥലം മാറ്റ അപേക്ഷ നൽകി. മട്ടന്നൂർ സ്റ്റേഷനിൽ ജോലി തുടരാനാകുന്നില്ല മറ്റേതേലും സ്റ്റേഷനിലേക്ക് സ്ഥലമാറ്റം വേണമെന്നാണ് പരാതിയിൽ പറയുന്നത്.ദേശാഭിമാനി ലേഖകന്റെ പരാതിയിൽ 5 പോലീസുകാരെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ട സ്ഥലമാറ്റ അപേക്ഷ എത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച പോളിടെക്‌നിക് കോളജ് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു. ഇതിനിടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ദേശാഭിമാനി മട്ടന്നൂർ ലേഖകനെ പൊലീസ് അകാരണമായി പിടിച്ചുകൊണ്ടു പോയിരുന്നു. പിന്നാലെ സംഭവത്തിൽ പ്രാദേശിക നേതൃത്വം ഇടപെടുകയും പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലമാറ്റുകയും ചെയ്തിരുന്നു.ഈ നടപടിക്ക് പിന്നാലെയാണ് ഇരുപതോളം സിപിഒമാർ ട്രാൻസ്ഫർ അപേക്ഷ എസ്എച്ച്ഒയ്ക്ക് നൽകിയത്. ആത്മാർഥമായി ജോലി ചെയ്ത ഉദ്യോ​ഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. അത് കഠിനമായ മാനസിക സമ്മർദം ഉണ്ടാക്കി. സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നു. അതിനാൽ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ ജൊലി ചെയ്യുക എന്നത് സാധ്യമല്ലാതാകുന്നു. അതുകൊണ്ട് ജില്ലയിലെ ഏതെങ്കിലും സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നാണ് ഉദ്യോ​ഗസ്ഥരുടെ അപേക്ഷയിൽ പറയുന്നത്

Related Articles

Back to top button