പഞ്ചായത്തംഗത്തിൻ്റെ മർദനമേറ്റ യുവാവ് ചികിത്സയിൽ…
പാറശ്ശാല :കുളത്തൂർ ഗ്രാമ പഞ്ചായത്തംഗം യുവാവിനെ മർദിച്ചതായി പരാതി. ഗ്രാമപ്പഞ്ചായത്ത് അംഗംഅജിത്തിനെതിരേയാണ് ആരോപണവുമായി പൊഴിയൂർ പുതുവൽ പുരയിടംവീട്ടിൽ ലീനസ് (31) പരാതിപ്പെട്ടത്. രാത്രി തൻ്റെ വീട്ടിലേക്കു പോകവേ വഴിമുടക്കിനിന്ന ലീനസിനോടു മാറാൻ പറഞ്ഞതിനെത്തുടർന്ന് ലീനസ് ആക്രമിക്കുകയാ ണുണ്ടായതെന്ന് അംഗം വിശദീകരിച്ചു. വാർഡിൽ മുൻപ് നടന്ന നവീകരണ പ്രവർത്തനങ്ങളിൽ മർദ്ദനമേറ്റ യുവാവ് അഴിമതി ആരോപിച്ചി രുന്നു.ഇതിന്റെ വൈരാഗ്യത്തിൽ രാത്രി വീടിനു മുന്നിൽ നിൽക്കവേ സ്ഥലത്തെത്തിയ പഞ്ചായത്തംഗം അസഭ്യം വിളിക്കുകയും തലയ്ക്കടി ക്കുകയും ചെയ്തുവെന്നാണ് പരാതി. പോലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്



