ടൂറിസ്റ്റ് ഹോമിന്‍റെ മറവിൽ വൻതോതിൽ പുതുച്ചേരി മദ്യ വിൽപ്പന…യുവാവ് പിടിയിൽ

ടൂറിസ്റ്റ് ഹോമിന്‍റെ മറവിൽ വൻതോതിൽ പുതുച്ചേരി മദ്യം സംഭരിച്ച് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. തൃശൂർ റൗണ്ടിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിലാണ് സംഭവം. പാലക്കാട് ആലത്തൂർ സ്വദേശി പ്രദീപിനെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഇയാളിൽ നിന്നും 22.5 ലിറ്റർ പുതുച്ചേരി മദ്യവും 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടിച്ചെടുത്തു. ഇതര സംസ്ഥാനക്കാരായ തുണി കച്ചവടക്കാർ മുഖേന മാഹിയിൽ നിന്നും പുതുച്ചേരിയിൽ നിന്നും വൻതോതിൽ മദ്യം കടത്തി വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു.

തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ ടി ജോബിയുടെ നിർദേശ പ്രകാരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ എൻ സുദർശന കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന കണ്ടെത്തിയത്.

Related Articles

Back to top button