പൂരം കലക്കലിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ്…

തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കലിൽ സംസ്ഥാന സർക്കാരിന് പങ്കുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വന്നാൽ ഒന്നാം പ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ്. പൂരം അലങ്കോലമാക്കിയ സംഭവത്തിൽ പേരിനെങ്കിലും ഒരു എഫ്ഐആർ രജിസ്റ്റ‍ർ ചെയ്തോയെന്ന് ചോദിച്ച അദ്ദേഹം പൂരം കലക്കാൻ സംസ്ഥാന സർക്കാർ ബിജെപിക്ക് കൂട്ട് നിന്നുവെന്നും കുറ്റപ്പെടുത്തി. എന്നാൽ ആർഎസ്എസ് ബന്ധം കോൺഗ്രസിനാണെന്നും ആർഎസ്എസ് എന്ന് പറയാൻ പ്രതിപക്ഷത്തിന് മടിയാണെന്നും മന്ത്രിമാർ മറുപടിയിൽ വിമർശിച്ചു. അടിയന്തിര പ്രമേയം തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Related Articles

Back to top button