വെള്ളവസ്ത്രം ധരിച്ച ബൈക്ക് യാത്രികന് മേല്‍ ചെളി തെറിപ്പിച്ചു..ബസിന് പിഴ…
വെള്ളവസ്ത്രം ധരിച്ച ബൈക്ക് യാത്രികന് മേല്‍ ചെളി തെറിപ്പിച്ചതിന് ബസിന് ആയിരം രൂപ പിഴയിട്ടു. ‘എം എസ് മേനോന്‍’ എന്ന സ്വകാര്യ ബസിനാണ് പിഴയിട്ടത്. തൃശൂര്‍ ചേര്‍പ്പ് കരുവന്നൂര്‍ രാജ കമ്പനി സ്റ്റോപ്പിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വെള്ളാങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാര്‍ എന്ന ആളുടെ ദേഹത്താണ് ചെളി തെറിപ്പിച്ചത്.
തൃശൂര്‍ ചൊല്ലൂരിലേക്ക് വരികയായിരുന്നു അബ്ദുള്‍ ജബ്ബാര്‍. ചെറിയപാലത്തിനും രാജ സ്റ്റോപ്പിനും ഇടയില്‍ എത്തിയപ്പോള്‍ പിന്നില്‍ വന്നിരുന്ന ബസ് കുഴിയില്‍ ചാടി ഇയാളുടെ ദേഹത്ത് ചെളി തെറിപ്പിക്കുകയായിരുന്നു. വെള്ളവസ്ത്രം ധരിച്ചിരുന്ന അബ്ദുള്‍ ജബ്ബാറിന്റെ യാത്ര ഇതോടെ തടസ്സപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ബസിനെ പിന്തുടര്‍ന്നു ബസ് തടഞ്ഞു. യാത്രക്കാരുമായി പോകുകയായിരുന്ന ബസ് തടഞ്ഞത് തര്‍ക്കത്തിനിടയാക്കി. നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു. ബൈക്ക് യാത്രികന് നഷ്പരിഹാരമായി ആയിരം രൂപ നല്‍കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബസ് ജീവനക്കാര്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് ചേര്‍പ്പ് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ബസ് സ്റ്റേഷനില്‍ എത്തിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ബസ് ജീവനക്കാരില്‍ നിന്ന് ആയിരം രൂപ പിഴ ഈടാക്കുകയും ചെയ്യുകയായിരുന്നു .




