യുവ ഡോക്ടറുടെ ബലാത്സം​ഗ കൊല..ആർജി കർ ആശുപത്രിയിൽ നാടകീയ രംഗങ്ങൾ.. രാജിവെച്ച് ,അൻപതോളം മുതിർന്ന ഡോക്ടർമാർ…

പശ്ചിംബം​ഗാളിലെ ആർജി കർ ആശുപത്രിയിൽ നിന്നും രാജിവെച്ച് മുതിർന്ന ഡോക്ടർമാർ. പശ്ചിമബം​ഗാളിൽ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന യുവ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അൻപതോളം ഡോക്ടർമാർ രാജിവെച്ചത് . തങ്ങളുടെ സഹപ്രവർത്തകർ ഉന്നയിച്ച ആവശ്യങ്ങൾ ഇതുവരേയും അം​ഗീകരിക്കപ്പെട്ടിട്ടില്ലെന്നും യുവ ഡോക്ടറുടെ കൊലപാതകത്തിൽ പുരോ​ഗതിയുണ്ടായിട്ടില്ലെന്നും രാജി പ്രഖ്യാപനത്തിനിടെ ഡോക്ടർമാർ ആരോപിച്ചു. നീതി ലഭിക്കും വരെ നിരാഹാരം നടത്തുമെന്ന് പ്രഖ്യാപിച്ച യുവ ഡോകടർമാർക്ക് പിന്തുണയറിയിക്കണമെന്ന് ആശുപത്രി അധികൃതരോടും മുതിർന്ന ഡോക്ടർമാർ ആവശ്യപ്പെട്ടു.

ജസ്റ്റിസ് ഫോർ അഭയ എന്ന പേരിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണറിയിച്ച് കൂട്ട രാജിക്ക് തയ്യാറാണെന്ന് നിരവധി ഡോക്ടർമാർ അറിയിച്ചതായി ജോയിന്റ് പ്ലാറ്റ്ഫോം ഓഫ് ഡോക്ടേഴ്സ് അറിയിച്ചു. യുവ ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം കടുപ്പിക്കുകയാണ് ഡോക്ടർമാർ. ദുർ​ഗ പൂജയുമായി ബന്ധപ്പെട്ട് ആഘോഷങ്ങൾ നടക്കുന്നതിനിടെ പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. പതിനഞ്ചോളം മുതിർന്ന ഡോക്ടർമാരും നിരാഹാര സമരത്തില്‍ പങ്കെടുത്തിരുന്നു.

Related Articles

Back to top button