എഡിജിപി-ആർഎസ്എസ് ബന്ധം… സഭയിൽ അടിയന്തിര പ്രമേയ ചർച്ചക്ക് അനുമതി…നാല് പ്രതിപക്ഷ അംഗങ്ങൾക്ക് താക്കീത്…

തിരുവനന്തപുരം: നിയമസഭ ചേർന്ന രണ്ടാം ദിനവും സഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങൾക്കെതിരെ മന്ത്രി എംബി രാജേഷ് രം​ഗത്തെത്തിയതോടെയാണ് വീണ്ടും ബഹളമുണ്ടായത്. ഇന്നലെ സ്പീക്കർക്ക് എതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. നാല് പ്രതിപക്ഷ അംഗങ്ങൾക്ക് താക്കീത് നൽകിയത് വീണ്ടും ബഹളത്തിനിടയാക്കി. അതിനിടെ, ആർഎസ്എസ്- എഡിജിപി ബന്ധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നു. 12 മണി മുതൽ 2 മണിക്കൂർ ചർച്ചയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. അനുമതി നൽകിയ മുഖ്യമന്ത്രി ഇന്നലത്തെ സാഹചര്യം ആവർത്തിക്കരുതെന്നും പ്രതിപക്ഷത്തോട് പറഞ്ഞു.

Related Articles

Back to top button