ഹരിയാനയില്‍ കോൺഗ്രസിന്റെ വിജയാഘോഷം.. ആളും ആരവവുമില്ലാതെ ശോകമൂകമായി ബിജെപി ആസ്ഥാനം…
ഹരിയാനയിലെ മുന്നേറ്റത്തിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഘോഷം. മധുരവിതരണം ചെയ്തും പതാകയുമായി നൃത്തം ചെയ്തും,പടക്കം പൊട്ടിച്ചും പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.ഡല്‍ഹിയിലും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഭൂപീന്ദര്‍ സിങ് ഹൂഡയുടെ വസതിയിലും പ്രവര്‍ത്തകരുടെ ആഘോഷം തുടങ്ങി. അതേസമയം, ഹരിയാനയിലെ ബിജെപി ആസ്ഥാനം ശോകമൂകമായി ആളും ആരവവുമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് ബിജെപി ആസ്ഥാനത്തുള്ളത്.
ജമ്മു കാശ്മീരിലെയും ഹരിയാനയിലെയും ജനങ്ങളുടെ ആശിര്‍വാദം തങ്ങള്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര പ്രതികരിച്ചു. വലിയ ആത്മവിശ്വാസത്തിലാണ്. അതിനുവേണ്ട പ്രയത്നങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.