കുളം നിർമ്മിക്കുകയാണെന്ന് പറഞ്ഞ് അനധികൃത പാറ ഖനനം…നടപടിയില്ല.. പ്രതിഷേധവുമായി …

ഇടുക്കി കട്ടപ്പനക്ക് സമീപം കറുവക്കുളത്ത് അനധികൃത പാറ ഖനനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ദിവസേന നൂറ് ലോഡിലധികം പാറയാണ് ഇവിടെ നിന്നും പൊട്ടിച്ചു കടത്തുന്നത്. മൈനിംഗ് ആൻറ് ജിയോളജി വകുപ്പും റവന്യൂ വകുപ്പും പലതവണ നൽകിയ നിരോധന ഉത്തരവ് മറികടന്നാണ് പാറമട പ്രവർത്തിക്കുന്നത്.
കട്ടപ്പന വില്ലേജിലുൾപ്പെട്ട കുത്തകപ്പാട്ട സ്ഥലത്താണ് യാതൊരു അനുമതിയുമില്ലതെ പാറമട പ്രവർത്തിക്കുന്നത്. പുലർച്ചെ നാലു മണി മുതലാണ് ഇവിടെ നിന്നും പാറപൊട്ടിച്ച് കടത്തുന്നത്. ഇതോടെ ഉറക്കം നഷ്ടപ്പെട്ട മേട്ടുക്കുഴിയിലെ നാട്ടുകാ‌ർ ജില്ലാ കളക്ട‌ർക്ക് പരാതി നൽകി. തുടർന്ന് മൈനിംഗ് ആൻറ് ജിയോളി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പാറമട അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകി. ഇതവഗണിച്ച് പ്രവർത്തനം തുടർന്നതോടെ വീണ്ടും നിരോധന ഉത്തരവ് നൽകി. ഒപ്പം റവന്യൂ വകുപ്പും നോട്ടീസ് നൽകി. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തി ഇപ്പോഴും സ്ഫോടക വസ്തു ഉപയോഗിച്ച് പാറ പൊട്ടിക്കൽ തുടരുന്നുണ്ടെങ്കിലും അടച്ചു പൂട്ടാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല.

Related Articles

Back to top button